പ്രതിഷ്ഠാവാർഷികം

Friday 09 May 2025 11:21 PM IST

പ്രക്കാനം: വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും ഭഗവാന് ഭക്തജനങ്ങൾ സമർപ്പിച്ച ഭൂമിയുടെ സമർപ്പണ ചടങ്ങും നടത്തി.പ്രതിഷ്ഠാ വാർഷികത്തിന് പ്രഫുൽ ലാൽ ഭട്ടതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ഹരി നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. തന്ത്രി ജ്യോതിഷ വാചസ്പതി ബ്രാഹ്മണ്യത്തു മഠത്തിൽ എം.ലാൽ പ്രസാദ് ഭട്ടതിരിപ്പാട് ഭൂമിസമർപ്പണം നടത്തി. പ്രസിഡന്റ് കെ.കെ ശശി അദ്ധ്യക്ഷത വഹിച്ചു. ഇടനാട്ട് ഭദ്രകാളീക്ഷേത്രം പ്രസിഡന്റ് ആർ.രവികുമാർ, കൈതവന ശ്രീദുർഗാ ഹനുമദ് സ്വാമി ക്ഷേത്രം പ്രസിഡന്റ് അഡ്വ.ജയൻ ചെറുവള്ളിൽ, കെ.എ.സദാശിവൻ, ടി.ജി.വിജയൻ, ശശാങ്കൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.