ഉദ്ഘാടനം ചെയ്തു
Friday 09 May 2025 11:28 PM IST
റാന്നി: കോളാമല -കോട്ടക്കുഴി റോഡ് അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, പഞ്ചായത്ത് അംഗം കെ രാജം , റോബിൻ കെ തോമസ്, പി കെ അനിൽകുമാർ, പ്രദീപ് ഷീജ എന്നിവർ സംസാരിച്ചു.പെരുനാട് പഞ്ചായത്തിന്റെ ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന റോഡ് പുനരുദ്ധരിക്കുന്നതിനായി 10 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്നും ചെലവഴിച്ചത്.