കൺസ്യൂമർ ഫെഡ് സ്റ്റുഡൻസ് മാർക്കറ്റ് ഉദ്ഘാടനം
Saturday 10 May 2025 12:02 AM IST
മാനന്തവാടി: കൺസ്യൂമർ ഫെഡ് മാനന്തവാടി താലൂക്ക് തല സ്റ്റുഡൻസ് മാർക്കറ്റ് മാനന്തവാടി ത്രിവേണി സൂപ്പർ മാർക്കറ്റിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ആവശ്യമായ നോട്ടുബുക്ക്, കുട, ബാഗ് മറ്റ് പഠനോപകരണങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്ന് ലഭിക്കും. മാർക്കറ്റിംഗ് മാനേജർ വേലുസ്വാമി സ്വാഗതം പറഞ്ഞു