ടി.എച്ച്.എസ്.എൽ.സി 99.48% വിജയം

Saturday 10 May 2025 12:03 AM IST

തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 99.48 ശതമാനം വിജയം. 3,055 വിദ്യാർത്ഥികളിൽ 3,039 പേർ ഉപരിപഠനത്തിനർഹരായി. 429 പേർ ഫുൾ എ പ്ളസ് നേടി. എസ്.എസ്.എൽ.സി. (എച്ച്.ഐ) വിഭാഗത്തിൽ 207 വിദ്യാർത്ഥികളിൽ 206 പേരും ഉപരിപഠനത്തിർഹരായി. വിജയശതമാനം 99.51. ഫുൾ എപ്ളസ് നേടിയത് 31പേർ. ടിഎച്ച്.എസ്.എൽ.സി. (എച്ച്.ഐ) വിഭാഗത്തിൽ പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 66 വിദ്യാർത്ഥികൾ പരീക്ഷയെഴുതി 100 ശതമാനം വിജയംനേടി.

സി​വി​ൽ​ ​ജ​ഡ്ജ് ​നി​യ​മന ന​ട​പ​ടി​ ​മ​ര​വി​പ്പി​ച്ചു; പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​ ​മാ​റ്റി

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്ത് ​സി​വി​ൽ​ ​ജ​ഡ്ജ് ​(​ജൂ​നി​യ​ർ​ ​ഡി​വി​ഷ​ൻ​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​ന​ത്തി​നാ​യി​ ​ജ​നു​വ​രി​ 31​ന് ​പു​റ​പ്പെ​ടു​വി​ച്ച​ ​വി​ജ്ഞാ​പ​നം​ ​താ​ത്കാ​ലി​ക​മാ​യി​ ​മ​ര​വി​പ്പി​ച്ച​താ​യി​ ​ഹൈ​ക്കോ​ട​തി​ ​അ​റി​യി​ച്ചു.​ ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ ​വി​വി​ധ​ ​ഇ​ട​പെ​ട​ൽ​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​വി​ധി​ ​വ​രു​ന്ന​തു​വ​രെ​യാ​ണ് ​നി​യ​മ​ന​ ​ന​ട​പ​ടി​ക​ൾ​ ​മാ​റ്റി​യ​ത്.ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മേ​യ് 18​ന് ​ന​ട​ത്താ​നി​രു​ന്ന​ ​കേ​ര​ള​ ​ജു​ഡീ​ഷ്യ​ൽ​ ​സ​ർ​വീ​സ് ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​യും​ ​മാ​റ്റി​വ​ച്ച​താ​യി​ ​ഹൈ​ക്കോ​ട​തി​ ​ര​ജി​സ്ട്രാ​ർ​ ​(​ജി​ല്ലാ​ ​ജു​ഡീ​ഷ്യ​റി​)​ ​നി​ക്സ​ൺ​ ​എം.​ ​ജോ​സ​ഫി​ന്റെ​ ​അ​റി​യി​പ്പി​ൽ​ ​പ​റ​യു​ന്നു.​ ​നി​യ​മ​ന​ ​പ്ര​ക്രി​യ​ ​നീ​ണ്ടു​പോ​കു​ന്ന​ത് ​നി​യ​മ​മേ​ഖ​ല​യി​ൽ​ ​പ്ര​വേ​ശ​നം​ ​തേ​ടു​ന്ന​വ​രെ​ ​നി​രാ​ശ​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലും ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാസ ന​യം​:​ ​ഹ​ർ​ജി​ ​ത​ള്ളി

ന്യൂ​ഡ​ൽ​ഹി​ ​:​ ​ത​മി​ഴ്നാ​ട്ടി​ലും​ ​കേ​ര​ള​ത്തി​ലും​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യം​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​ ​സു​പ്രീം​കോ​ട​തി​ ​ത​ള്ളി.​ ​കോ​ട​തി​ക്ക് ​ഒ​രു​ ​സം​സ്ഥാ​ന​ത്തെ​യും​ ​നി​ർ​ബ​ന്ധി​ക്കാ​നാ​കി​ല്ലെ​ന്ന് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ജെ.​ബി.​ ​പ​ർ​ദി​വാ​ല,​ ​ആ​ർ.​ ​മ​ഹാ​ദേ​വ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​നി​രീ​ക്ഷി​ച്ചു.​ ​ന​യം​ ​ഏ​തെ​ങ്കി​ലും​ ​മൗ​ലി​കാ​വ​കാ​ശം​ ​ലം​ഘി​ക്കു​ന്ന​താ​ണെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​കോ​ട​തി​ക്ക് ​ഇ​ട​പെ​ടാ​ൻ​ ​ക​ഴി​യു​ക​യു​ള്ളു​വെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​അ​ഡ്വ.​ ​ജി.​എ​സ്.​ ​മ​ണി​യാ​ണ് ​ഹ​ർ​ജി​ ​സ​മ​ർ​പ്പി​ച്ച​ത്.

നാ​ലു​വ​ർ​ഷ​ ​ബി​രു​ദം: അ​പേ​ക്ഷ​ 26​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​വി​വി​ധ​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ 26​വ​രെ​ ​നീ​ട്ടി.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​അ​ഡ്മി​ഷ​ൻ.​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷാ​ഫീ​സ് ​എ​സ്.​സി​/​എ​സ്.​ടി​ ​:​ 600​ ​രൂ​പ,​ ​മ​​​റ്റു​ള്ള​വ​ർ​:​ 1200​ ​രൂ​പ.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​–2308328,​ 9188524612.​ ​ഇ​മെ​യി​ൽ​ ​:​ ​c​s​s​f​y​u​g​p​h​e​l​p2025​@​g​m​a​i​l.​c​o​m.

ത​യ്യ​ൽ​തൊ​ഴി​ലാ​ളി​ക​ൾ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പ​രി​ശോ​ധി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​തൊ​ഴി​ൽ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​ ​തു​ട​ങ്ങി.​അ​ഡ്വാ​ൻ​സ്ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഇ​ന്റ​ർ​ഫേ​സ് ​സി​സ്റ്റം​ ​സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ​യു​ള്ള​ ​വി​വ​ര​ശേ​ഖ​ര​ണ​വും​ ​ഏ​കീ​കൃ​ത​ ​ഐ​ഡ​ന്റി​റ്റി​ ​കാ​ർ​ഡ് ​ന​ൽ​കു​ന്ന​ ​ന​ട​പ​ടി​യും​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.​ ​ത​യ്യ​ൽ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ൾ​ ​എ.​ഐ.​ഐ.​എ​സ് ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​പ​രി​ശോ​ധി​ച്ച് ​ന​ൽ​കി​യ​ ​വി​വ​ര​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​ണെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണം.​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡു​ക​ൾ​ ​മു​ഖേ​ന​യോ,​ ​അ​ക്ഷ​യ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​വ​ഴി​യോ​ ​സ്വ​ന്ത​മാ​യോ​ ​വി​വ​ര​ങ്ങ​ൾ​ ​അ​പ്ഡേ​റ്റ് ​ചെ​യ്യാം.​ ​നി​ല​വി​ൽ​ ​അം​ഗ​ത്വം​ ​മു​ട​ങ്ങി​കി​ട​ക്കു​ന്ന​ ​അം​ഗ​ങ്ങ​ളും,​ ​പെ​ൻ​ഷ​ൻ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളും​ ​ഒ​ഴി​കെ​യു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​എ.​ഐ.​ഐ.​എ​സി​ൽ​ ​അ​പ്ഡേ​റ്റ് ​ചെ​യ്യാം.​ ​ആ​ധാ​ർ​ ,​ ​പാ​ൻ​ ​കാ​ർ​ഡ്,​ ​ബാ​ങ്ക് ​പാ​സ് ​ബു​ക്കി​ന്റെ​ ​പ​ക​ർ​പ്പ്,​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ,​ ​ബോ​ർ​ഡ് ​നി​ഷ്ക​ർ​ഷി​ക്കു​ന്ന​ ​മ​റ്റു​ ​രേ​ഖ​ക​ൾ​ ​സ​ഹി​ത​മാ​യി​രി​ക്ക​ണം​ ​അ​പ്ഡേ​ഷ​ൻ​ ​ന​ട​ത്തേ​ണ്ട​ത്.​ ​ജൂ​ലൈ​ 31​ ​വ​രെ​യാ​ണ് ​അ​വ​സ​രം.​ഏ​കീ​കൃ​ത​ ​ഐ​ഡ​ന്റി​റ്റി​ ​കാ​ർ​ഡി​നു​ള്ള​ ​തു​ക​യാ​യ​ 25​ ​രൂ​പ​ ​ന​ൽ​കാ​ത്ത​വ​ർ​ ​എ.​ഐ.​ഐ.​എ​സ് ​സോ​ഫ്റ്റ്‌​വെ​യ​റി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​തു​ക​ ​അ​ട​ക്ക​ണ​മെ​ന്നും​ ​ലേ​ബ​ർ​ ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.