എസ്.എസ്.എൽ.സി പുനർമൂല്യനിർണയം: 12 മുതൽ അപേക്ഷിക്കാം
Saturday 10 May 2025 12:08 AM IST
തിരുവനന്തപുരം:എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഈ മാസം 12 മുതൽ 17 വരെ ഓൺലൈനായി നൽകാം. സേ പരീക്ഷ 28 മുതൽ
ജൂൺ രണ്ട് വരെ
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ 28 മുതൽ ജൂൺ രണ്ട് വരെ നടത്തും. ജൂൺ അവസാനം ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്ന് വിഷയത്തിന് സേ പരീക്ഷയെഴുതാം. ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യ വാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകും. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാഭവനിൽ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാർക്ക് ഷീറ്റ് ലഭിക്കും. ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് ജൂൺ മൂന്നാം വാരം മുതൽ ലഭ്യമാകും.