ഐക്യ ട്രേഡ് യൂണിയൻ പ്രക്ഷോഭ പ്രചാരണജാഥ
Saturday 10 May 2025 12:17 AM IST
ശാസ്താംകോട്ട: മോദിസർക്കാർ തൊഴിൽ മേഖലയിൽ നടപ്പിലാക്കാൻ പോകുന്ന ലേബർ കോഡ് നിയമം അടിമ സമാന സാഹചര്യത്തെ സൃഷ്ടിക്കുമെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പറഞ്ഞു. ഈമാസം 20 ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫ് ഐക്യട്രേഡ് യൂണിയൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചരണ ജാഥ മൈനാഗപള്ളി കൃപാ ഫാക്ടറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യട്രേഡ് യൂണിയൻ നിയോജക മണ്ഡലം ചെയർമാൻ തടത്തിൽ സലീം അദ്ധ്യക്ഷനായി. പി.ആർ. ഹരിമോഹൻ, ശിവശങ്കരപ്പിള്ള, ജി. തുളസീധരൻ പിള്ള, കൊയ്വേലി മുരളി, വിശ്വനാഥൻ ആചാരി, മംഗലത്ത് ഗോപാലകൃഷ്ണപിള്ള, ലില്ലിക്കുട്ടി, മുത്ത്ബീവി, സുകുമാരി, മായ, ലതതുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.