കേരള സർവകലാശാല

Saturday 10 May 2025 12:19 AM IST

പരീക്ഷാഫലം

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബിഎ/ബിഎസ്‌സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് സെപ്തംബറിൽ നടത്തിയ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്​റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എംഎസ്‌സി ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, എംഎസ്‌സി മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എൽഎൽഎം (2021 സ്‌കീം 2021 സ്‌കീമിന് മുൻപ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്റം നടത്തുന്ന ഒന്ന് മുതൽ ആറ് സെമസ്​റ്റർ ബിബിഎ (മേഴ്സിചാൻസ് – 2013, 2014 അഡ്മിഷൻ) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ മാസ്​റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, ഡെസർട്ടേഷൻ, വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കെ​-​മാ​റ്റ് ​അ​പേ​ക്ഷ​ 19​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​കെ​-​മാ​റ്റ് ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ 19​ന് ​ഉ​ച്ച​യ്ക്ക് 12​വ​രെ​ ​നീ​ട്ടി.​ ​പ​രീ​ക്ഷ​ ​മേ​യ് 31​ലേ​ക്ക് ​മാ​റ്റി​യി​ട്ടു​ണ്ട്.​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്-​ ​:0471​ ​–​ 2525300​ ,​ 2332120,​ 2338487

എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​സം​യോ​ജി​ത​ ​പ​ഞ്ച​വ​ത്സ​ര,​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​തീ​യ​തി​ ​പു​തു​ക്കി.​ജൂ​ൺ​ ​ഒ​ന്നി​നാ​ണ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.​അ​പേ​ക്ഷ​ 19​ന് ​ഉ​ച്ച​യ്ക്ക് 12​വ​രെ​ ​ന​ൽ​കാം.​ഫോ​ൺ​:​-​ 0471​ 2525300,2332120,​ 2338487