സപ്ലൈകോ സ്‌കൂൾ മാർക്കറ്റ് 12 മുതൽ

Saturday 10 May 2025 12:24 AM IST

തിരുവനന്തപുരം: പഠനോപകരണങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന സപ്ലൈകോ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ 9ന് ഫോർട്ട് സൂപ്പർ ബസാർ അങ്കണത്തിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനാകും. എല്ലാ താലൂക്കുകളിലും തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും കേന്ദ്രീകരിച്ചാണ് സ്‌കൂൾ മാർക്കറ്റുകൾ ആരംഭിക്കുന്നത്. ശബരി, ഐ.ടി.സി നോട്ട്ബുക്ക്,​ സ്‌കൂൾബാഗ്, കുട, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ ബോക്സ് തുടങ്ങിയവ 17ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. ജൂൺ 30 വരെ സ്‌കൂൾ മാർക്കറ്റുകൾ പ്രവർത്തിക്കും.