വേലുത്തമ്പി പുരസ്കാരം സമ്മാനിച്ചു
കൊല്ലം: വേലുത്തമ്പി പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നുവെന്ന് എഴുത്തുകാരനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. കൊല്ലം നാണി ഹോട്ടലിൽ വേലുത്തമ്പി ദളവ സ്മാരക സേവാ സമിതി ഏർപ്പെടുത്തിയ വേലുത്തമ്പി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാ സമിതി ചെയർമാൻ ഡോ. ഇ.ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷനായി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു ആശംസ അറിയിച്ചു. ചടങ്ങിൽ സംസ്കൃതം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൂജിതയ്ക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. സാമൂഹ്യനീതി കർമ്മ സമിതി സംസ്ഥാന കോ ഓർഡിനേറ്റർ വി.സുശികുമാർ, തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ ബാബു, സേവാ സമിതി സംയോജകൻ പുത്തൂർ തുളസി എന്നിവർ സംസാരിച്ചു. വേലുത്തമ്പി ദളവ സ്മാരക സേവാ സമിതി ജനറൽ സെക്രട്ടറി എസ്.കെ.ദീപുകുമാർ സ്വാഗതവും സെക്രട്ടറി കെ.നരേന്ദ്രൻ നന്ദിയും പറഞ്ഞു.