എസ്.എസ്.എൽ.സി: ജില്ലയിൽ 99.41 % വിജയം
കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയ ശതമാനത്തിൽ ജില്ലയിൽ കഴിഞ്ഞവർഷത്തേക്കാൾ നേരിയ ഇടിവ്. ചരിത്ര വിജയം നേടിയ കഴിഞ്ഞവർഷം 99.55 ആയിരുന്നു വിജയശതമാനം. ഇത്തവണ 99.41 % പേർ വിജയിച്ചു. വിജയശതമാനത്തിൽ സംസ്ഥാനത്ത് 12-ാം സ്ഥാനത്താണ് കൊല്ലം.
ജില്ലയിൽ ആകെ പരീക്ഷ എഴുതിയ 30052 വിദ്യാർത്ഥികളിൽ 29875 പേർ ഉപരിപഠനത്തിന് അർഹത നേടി. 6094 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആകെ പരീക്ഷ എഴുതിയ 15622 ആൺകുട്ടികളിൽ 15246 പേരും 14698 പെൺകുട്ടികളിൽ 14629 പേരും ഉപരിപഠനത്തിന് യോഗ്യരായി.
വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയവർ, ഉപരി പഠന യോഗ്യത, വിജയശതമാനം, ഫുൾ എ പ്ലസ്
കൊട്ടാരക്കര: 7580 - 7542 - 99.50 - 2006 പുനലൂർ: 6339 - 6301 - 99.40 - 1230 കൊല്ലം: 16254- 16032 - 99.47 - 2858
പരീക്ഷ എഴുതിയവർ-30052 ഉപരിപഠന യോഗ്യത നേടിയവർ-29875 എല്ലാ വിഷയങ്ങൾക്കും എ പ്ലസ്-6094
എ പ്ലസിൽ മുന്നിൽ പെൺകുട്ടികൾ
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ പെൺകുട്ടികളാണ് മുന്നിൽ.3843 പെൺകുട്ടികളും 2251 ആൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സർക്കാർ സ്കൂളുകളിലെ 2,364 വിദ്യാർത്ഥികൾക്കും എയ്ഡഡ് സ്കൂളുകളിലെ 3457 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് സ്കൂളുകളിലെ 273 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
2025: 6094 2024: 7146 2023: 6458 2022: 4,091 2021: 9,701
വിജയശതമാനം 2025: 99.41 % 2024: 99.55% 2023: 99.51% 2022: 98.8 % 2021: 99.25 %
164 സ്കൂളുകൾക്ക് 100 %
സർക്കാർ - 55 എയ്ഡഡ് - 92 അൺ എയ്ഡഡ്- 17