വൈസ്‌മെൻസ് ക്ലബ് ഒഫ് ക്വയിലോൺ

Saturday 10 May 2025 1:39 AM IST

കൊല്ലം: വൈസ്‌മെൻസ് ക്ലബ് ഒഫ് ക്വയിലോണിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം നാളെ വൈകിട്ട് 6ന് കൊല്ലം സീ പാലസ് ഹോട്ടലിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.മുകേഷ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, വൈസ്‌മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ.ഷാനവാസ് ഖാൻ തുടങ്ങിയവർ പങ്കെടുക്കും. 50 വർഷമായി സാമൂഹ്യ സേവനരംഗത്ത് സ്തുതർഹ്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ക്വയിലോൺ ക്ലബ് നിർദ്ധനർക്ക് വീട്, ചികിത്സാ സഹായം തുടങ്ങിയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. സമാപന സമ്മേളനത്തിൽ ക്ലബിന്റെ മെഗാ പ്രോജക്ടായ 50 പാലിയേറ്റീവ് ബെഡ്ഡുകളുടെ വിതരണോദ്ഘാടനം വൈസ്‌മെൻ ഇന്റർനാഷണൽ പ്രസിഡന്റ് നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ ക്ലബ് ഭാരവാഹികളായ ഇഖ്ബാൽ മുഹമ്മദ്, വി.അഭിലാഷ്, യൂസി ആരിഫ്, ഓസ്റ്റിൻ ഡഗ്ലസ്, ജെ. നരേഷ് നാരായണൻ എന്നിവർ പങ്കെടുത്തു.