വേനലിൽ ജലപാതങ്ങൾ മെലിഞ്ഞ് നീർച്ചാലായി

Saturday 10 May 2025 1:42 AM IST

പുനലൂർ: കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ വേനൽ കടുത്തതോടെ കിഴക്കൻ മേഖലയിലെ വെള്ളച്ചാട്ടങ്ങൾ മെലിഞ്ഞ് നീർച്ചാലുകളായി. കേരള അതിർത്തി പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും തമിഴ്നാട്ടിൽ മഴ വളരെ കുറച്ചേ ലഭിച്ചുള്ളൂ. ഇതാണ് ജലപാതങ്ങൾ അപ്രത്യക്ഷമാകാൻ കാരണം.

ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടവും മെലിഞ്ഞു. വനപ്രദേശങ്ങളിൽ നിന്നുള്ള അരുവികളും വറ്റി. വനത്തിലെ നീരുറവകളിൽ നിന്ന് കുഴലുകളിട്ട് വെള്ളം ശേഖരിച്ചിരുന്നവരും ജലക്ഷാമത്താൽ വലയുകയാണ്. വെള്ളച്ചാട്ടം മെലിഞ്ഞതോടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. ഇതറിയാതെ എത്തുന്ന വിനോദ സഞ്ചാരികൾ നിരാശരായാണ് മടങ്ങുന്നത്.

കഴുതുരുട്ടിയാറ്റിലെയും വെള്ളം കുറഞ്ഞു. ഇതോടെ നാട്ടുകാർ ആറ്റിലെ മണൽപരപ്പിൽ കുളങ്ങൾ കുഴിക്കാൻ തുടങ്ങി. തമിഴ് നാട്ടിലെ പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടവും നേർത്തു. കൂറ്റൻ പാറക്കെട്ടിൽ നിന്ന് ചെറിയ നീർച്ചാലുപോലെയാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്. വേനൽ ചൂടിൽ നിന്ന് ആശ്വാസത്തിന് കുറ്റാലത്ത് കുളിക്കാനെത്തുന്നവർ വലിയ നിരാശരാണ്. തല നനച്ചെങ്കിലും മടങ്ങാൻ സഞ്ചാരികളുടെ ക്യൂവാണ്.

സഞ്ചാരികൾ കുറഞ്ഞുതുടങ്ങിയതോടെ താത്കാലിക കടകളിൽ പലതും അടഞ്ഞുതുടങ്ങി. വേനലവധിക്കാലത്ത് കേരളത്തിൽ നിന്നാണ് കുട്ടികൾ ഉൾപ്പടെ ധാരാളം പേർ കുറ്റാലത്ത് എത്തുന്നത്. എന്നാൽ വെള്ളച്ചാട്ടത്തിൽ കുളിച്ചുല്ലസിക്കാൻ എത്തുന്നവർ നീർച്ചാലിൽ കുളിക്കാനാകാതെ മടങ്ങുന്നു. കുറ്റാലത്തെ അയിന്തരുവിയിലും (ഫൈവ് ഫാൾസ്) വെള്ളം കുറഞ്ഞു. കുറ്റാലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ ഓൾഡ് ഫാൾസിൽ മാത്രമാണ് അൽപ്പമെങ്കിലും വെള്ളമുള്ളത്. എന്നാൽ ഇവിടെ കൂടുതൽ സഞ്ചാരികൾ എത്തുന്നില്ല.

കുറ്റാലം വെള്ളച്ചാട്ടം മെലിഞ്ഞതോടെ സഞ്ചാരികളുടെ വരവ് വരും ദിവസങ്ങളിൽ കുറയും.

കച്ചവടക്കാർ