ലഹരിക്കെതിരെ സമ്മർ ക്യാമ്പ്
Saturday 10 May 2025 1:45 AM IST
കൊല്ലം: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ പ്രാപ്തരാക്കാൻ നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ നടന്ന ദ്വദിന സമ്മർ ക്യാമ്പ് 'ശബളം 2025' ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖ എസ്.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണത്തെക്കുറിച്ച് കൊട്ടിയം സബ് ഇൻസ്പെക്ടർ നിതിൻ നളനും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് എസ്.ഐ ശ്യാംകുമാറും ക്ളാസെടുത്തു. കേഡറ്റുകൾ സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. പ്രഥമാദ്ധ്യാപിക വൈ. ജൂഡിത്ത്, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സാബു ജോയ്, പൊലീസ് ഓഫീസർമാരായ വൈ. സാബു, രമ്യ, എയ്ഞ്ചൽ മേരി, അനില അദ്ധ്യാപകരായ ജിസ്മി ഫ്രാങ്ക്ലിൻ, വിനീത, മഞ്ജു, സവിത എന്നിവർ പങ്കെടുത്തു.