കൊട്ടാരക്കരയിൽ വിദ്യാഭ്യാസ കോൺക്ലേവ്
Saturday 10 May 2025 1:45 AM IST
കൊല്ലം: കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ സ്‌കൂൾ വിദ്യാർഥികൾക്കായുള്ള വിദ്യാഭ്യാസ കോൺക്ലേവ് കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ആരംഭിക്കും. 'ഡിസൈർ 2025' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ഒമ്പത് സെക്ഷനുകളിലായി വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. എ.ഐ യുഗത്തിലെ പുത്തൻ തൊഴിലുകൾ വിഷയത്തിൽ ഡോ.അച്ചുത് ശങ്കർ അവതരണം നടത്തും.