സ്മൃതി പതാക കൈമാറി
Saturday 10 May 2025 3:05 PM IST
മലപ്പുറം: ഈ മാസം 12 മുതൽ 15 വരെ പാലക്കാട് നടക്കുന്ന ജോയിന്റ് കൗൺസിൽ 56-ാം സംസ്ഥാന സമ്മേളനത്തിന് ജോയിന്റ് കൗൺസിൽ മലപ്പുറം ജില്ല മുൻ പ്രസിഡന്റ് മുഹമ്മദ് നജീബിന്റെ ഭാര്യ സുലൈഖ സ്മൃതി പതാക കൈമാറി.വണ്ടൂർ പുളിക്കൽ ഉള്ള വസതിയിൽ നടന്ന ചടങ്ങിൽ നജീബിന്റെ സഹോദരൻ ബഷീറിന്റെ (പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്) സാന്നിധ്യത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി , ജോയിന്റ് കൗൺസിൽ ജില്ലാ കമ്മറ്റി അംഗം കെ.ജി.അജിത്, വണ്ടൂർ യൂണിറ്റ് പ്രസിഡന്റ് പ്രഭാകരൻ, എം. ഗണേഷ്‌കുമാർ എന്നിവർ ചേർന്ന് സ്മൃതി പതാക ഏറ്റുവാങ്ങി.