കലാമത്സരം നടത്തി
Saturday 10 May 2025 3:19 PM IST
മലപ്പുറം: നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നഴ്സ്മാർക്കും നഴ്സിംഗ് വിദ്യർഥികൾക്കുമുള്ള കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. മഞ്ചേരി ഗവണ്മെന്റ് നഴ്സിംഗ് സ്‌കൂളിൽ ജില്ലാ നേഴ്സിംഗ് ഓഫീസർ പി.ഷൈല ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ ഒ.ഷീജ അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രി ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് എൻ.രേണുക, എസ്.എസ്.ശാലി, വാരാഘോഷം പ്രോഗ്രാം കമ്മറ്റി ജോയിന്റ് കൺവീനർ എൻ.പ്രദീപ് ,തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് എ.കെ.സുന്ദരി തുടങ്ങിയവർ സംസാരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് കെ.കെ.ബിന്ദു സ്വാഗതവും വരാഘോഷം സാംസ്‌കാരിക കമ്മിറ്റി ചെയർപേഴ്സൺ കെ.സജിന നന്ദിയും പറഞ്ഞു.