മെട്രോ സമ്മർ ഇന്നവേഷൻ ക്യാമ്പ്

Saturday 10 May 2025 3:31 PM IST

കൊച്ചി: രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് യുണീക് വേൾഡ് റോബോട്ടിക്സും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന സമ്മർ ഇന്നവേഷൻ ക്യാമ്പ് 12 ന് രാജഗിരി ക്യാമ്പസിൽ ആരംഭിക്കും. 10 ദിവസത്തെ ക്യാമ്പ് 23ന് സമാപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി, ജെനറേറ്റീവ് എ.ഐ, ത്രീഡി പ്രിന്റിംഗ്, പ്രോട്ടോ ടൈപ്പിംഗ് തുടങ്ങിയവയാണ് ഇന്നവേഷൻ ക്യാമ്പിലെ പ്രധാന വിഷയങ്ങൾ. 6 മുതൽ 18 വയസുവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. ഇന്നവേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7907058835 എന്ന നമ്പറിൽ ബന്ധപ്പെടണം.