കെ.എം. ജാഫർ ദേശീയ കൗൺസിലിൽ

Saturday 10 May 2025 4:33 PM IST

ആലുവ: മുസ്ലീം ലീഗ് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ കെ.എം. ജാഫറിനെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. എം.എസ്.എഫ് ഈസ്റ്റ് വെളിയത്തുനാട് ശാഖാ സെക്രട്ടറിയായി പൊതുപ്രവർത്തന രംഗത്ത് വന്ന ജാഫർ യു.സി കോളേജ് മില്ലുപടി സ്വദേശിയാണ്. യൂത്ത് ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ്,

ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 15 വർഷമായി ആലുവ അർബൻ ബാങ്ക് ഡയറക്ടറാണ്. ആലുവ ഫോറസ്റ്റ് ഇൻഡസ്ടീസ് ട്രാവൻകൂർ ലിമിറ്റഡ് ജീവനക്കാരനും സംരക്ഷണ സമിതി ചെയർമാനുമാണ്. പൊതുമേഖലാ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ പ്രസിഡന്റുമാണ്.