മാര്യേജ് ബ്യൂറോ അസോസിയേഷൻ

Saturday 10 May 2025 5:07 PM IST

ആലുവ: കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികളുടെ പട്ടികയിൽ വിവാഹ ഏജന്റുമാരെയും വിവാഹ ഏജൻസികളെയും ഉൾപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞുമോൻ അദ്ധ്യക്ഷനായി. കെ.എ. ജോസി, കെ.എസ്. പ്രദീപ്, കെ.ഡി. ജോസഫ്, ഗിരിജ മോഹനൻ, എം.എൻ. ബിജു നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ. ജോസി (പ്രസിഡന്റ്), എം.എൻ. ബിജു നാരായണൻ (വൈസ് പ്രസിഡന്റ്), പി.കെ. കുഞ്ഞുമോൻ (സെക്രട്ടറി), പി.എം. മാഹിൻ (ജോയിന്റ് സെക്രട്ടറി), ഗിരിജ മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.