അംഗനവാടി ശിലാസ്ഥാപനം
Saturday 10 May 2025 5:11 PM IST
കാക്കനാട്: തൃക്കാക്കര നഗരസഭ വാർഡ് 14 മാവേലിപുരത്തു പുതിയതായി നിർമ്മിക്കുന്ന അങ്കണവാടിയുടെ ശിലാസ്ഥാപനം നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള നിർവഹിച്ചു. വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട് അദ്ധ്യക്ഷനായി. തൃക്കാക്കര എം.എൽ.എ ഉമാ തോമസിന്റെ ആസ്ഥി വികസനഫണ്ടിൽ നിന്നാണ് പുതിയ അങ്കണവാടി കെട്ടിടത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നഗരസഭാ വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, എക്സിക്യുട്ടീവ് എൻജിനിയർ ഷിജു, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്മിത സണ്ണി, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി പ്ലാശ്ശേരി, കൗൺസിലർമാരായ റാഷിദ് ഉള്ളമ്പിള്ളി, സി.സി. വിജു, വി.ഡി. സുരേഷ്, അജിത തങ്കപ്പൻ, ഷാന അബ്ദു തുടങ്ങിയവർ സംസാരിച്ചു.