അമൃത സെന്റിനെൽ 2025 ന് സമാപനം

Saturday 10 May 2025 5:20 PM IST

കൊച്ചി: അമൃത ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കമിട്ട് സംഘടിപ്പിച്ച അമൃത സെന്റിനെൽ 2025 ആരോഗ്യ സമ്മേളനം സമാപിച്ചു.

അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ മുഖ്യാതിഥിയായി. അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. അജോയ് മേനോൻ, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. പ്രതാപൻ നായർ, ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഷൺമുഖ സുന്ദരം, ഡോ. പദ്മ സുബ്രമണ്യം തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു.