വാർഷികം  സമാപിച്ചു

Saturday 10 May 2025 6:20 PM IST

മലപ്പുറം: കുട്ടികളെ ചിത്രകല സൗജന്യമായി പഠിപ്പിക്കുന്ന കുട്ടിവരയുടെ അഞ്ചാം വാർഷികം സമാപിച്ചു. ചാലക്കുടി ചോല ആർട്ട് ഗാല്ലറിയിൽ നടന്ന ചടങ്ങിൽ ചിൽഡ്രൻസ് ആർട്ട് പ്രമോട്ടർ ശശി താനൂർ അദ്ധ്യക്ഷത വഹിച്ചു. ആർട്ട് ടീച്ചേർസ് കോ ഓർഡിനേറ്റർ രേവതി അലസ് (കൊച്ചി)അക്രിലിക് ഡമോസ്‌ട്രെഷൻ നടത്തി.കവി ദിനേശ് കാരന്തൂർ ചിത്രങ്ങളും കവിതയും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പ്രതിഭ പുരസ്‌കരവും സ്‌പെഷ്യൽ ജൂറി അവാർഡും പ്രശസാപത്രം കാഷ് അവാർഡും ചിത്രകാരൻ രജീവ് അയ്യമ്പുഴ വിതരണം ചെയ്തു. കുട്ടി വരയുടെ ഭാരവാഹികളായ വിജേഷ് കെ താമരശ്ശേരി, പി.അഭീഷ് രാമൻ, ആർട്ടിസ്റ്റ് അനുഗ്രഹ് തിരൂർ എന്നിവർ സംസാരിച്ചു.