പുസ്തക ശേഖരണ യജ്ഞം തുടങ്ങി
Sunday 11 May 2025 12:17 AM IST
അത്തോളി: കോതങ്കൽ ഉറവ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 'പുസ്തക ശേഖരണ യജ്ഞം' ആരംഭിച്ചു. ജൂൺ 19 വായനാദിനത്തിൽ ഉദ്ഘാടനം നടത്താനിരിക്കുന്ന ഉറവ ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തകങ്ങളാണ് ശേഖരിക്കുന്നത്. കൂമുള്ളി വായനശാലയിലെ ( ഗിരീഷ് പുത്തഞ്ചേരി സ്മാരക ഗ്രന്ഥാലയം) മുൻ ലൈബ്രേറിയനായ വി.എം. കുഞ്ഞിരാമന്റെ സ്മരണാർത്ഥം 200 പുസ്തങ്ങളാണ് കുടുംബാംഗങ്ങൾ സംഭാവന നല്കി. വി.എം.കുഞ്ഞിരാമന്റെ മകളും ശ്രീനാരായണ ഗുരു കോളേജ് അസി.പ്രൊഫസറുമായ ഡോ. അനുസ്മിത വി.കെ. ശങ്കരൻ നായർക്ക് പുസ്തകം നല്കി ഉദ്ഘാടനം ചെയ്തു. കെ.പി. സത്യൻ,ശശി ഇ.എം, ശൈലജ സത്യൻ, പ്രിസില്ല, ബിന്ദു ശിവദാസ്, അനുരാഗ്. എൻ, ജോബിച്ചൻ. കെ.വി, ജെഷി ടി.പി പങ്കെടുത്തു.