സുവർണയാനത്തിൽ 12 ദമ്പതികൾക്ക് ആദരം

Saturday 10 May 2025 8:03 PM IST

കൊച്ചി: അരനൂറ്റാണ്ട് മുമ്പ് വരണമാല്യമണിഞ്ഞ ദമ്പതികൾ മധുരസ്മരണകളുമായി തുളസിമാല ചാർത്തി വീണ്ടും കൈ കോർത്തു. മഞ്ഞുമ്മൽ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് വനിതാസംഘത്തിന്റെ സുവർണജൂബിലിയാഘോഷത്തിന്റെ ഭാഗമായിട്ടാണ് 12 ദമ്പതികൾ പരസ്പരം മാല ചാർത്തിയത്. സുവർണയാനം എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാളണിയിച്ചും ഉപഹാരങ്ങൾ നൽകിയും അവരെ ആദരിച്ചു. വനിതാസമാജം പ്രസിഡന്റ് ഉഷാ വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് പി.ഗോപകുമാർ, സെക്രട്ടറി ജി. നിജിൽ, പി.പി. മുരളി, വനിതാസമാജം സെക്രട്ടറി റാണി മുരളി, ട്രഷറർ പത്മിനി തുടങ്ങിയവർ പ്രസംഗിച്ചു.