സി.പി.ഐ ലോക്കൽ സമ്മേളനം
Sunday 11 May 2025 12:11 AM IST
ബേപ്പൂർ: സി.പി.ഐ ബേപ്പൂർ ലോക്കൽ സമ്മേളനം സംസ്ഥാന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എം നാരായണൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനത്തിൽ എ.വി മുഹമ്മദ് ബഷീർ പതാക ഉയർത്തി. എ.കെ ബിജു റോഷൻ, എ.കെ സുജാത എന്നിവർ പ്രസീഡിയമായിരുന്നു. ടി.വി ബാലൻ, ചൂലൂർ നാരായണൻ, റീന മുണ്ടേങ്ങാട്ട്, മുരളി മുണ്ടേങ്ങാട്ട്, എ ടി റിയാസ് അഹമ്മദ് , ടി ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി. പീതാംബരൻ ( സെക്രട്ടറി), എ കെ സുജാത ( അസി. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.