ടി.കെ.മാധവൻ അനുസ്മരണ യോഗം
Saturday 10 May 2025 9:07 PM IST
പാലക്കാട്: എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ സംഘടന സെക്രട്ടറി ടി.കെ.മാധവന്റെ 95-ാം സ്മൃതി ദിനം എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. എസ്.എൻ.ഡി.പി യോഗത്തിൽ ടി.കെ.മാധവെന്റ കാലഘട്ടം യോഗത്തിെന്റ സംഘടനാ കാലം എന്നാണ് അറിയപ്പെടുന്നത്. എസ്.എൻ.ഡി.പി യോഗത്തിനു സുശക്തവും വികേന്ദ്രീകൃതവുമായ സംഘടന സംവിധാനം ഉണ്ടാക്കിയത് ടി.കെ.മാധവൻ ആണെന്ന് യോഗം അനുസ്മരിച്ചു. ടി.കെ.മാധവന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. പാലക്കാട് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.രഘു ഉദ്ഘാടനം ചെയ്തു. വി.സുരേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ആർ.ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. നിവിൻ ശിവദാസ്, പ്രേമാകുമാരി ശിവദാസ്, വി.രാജേഷ്, എസ്.പ്രശാന്ത്, എസ്.രഞ്ജിത്, ആർ.രാജേഷ് എന്നിവർ സംസാരിച്ചു.