ഗോൾഡ് എക്‌സ്‌ചേഞ്ച് മേളയുമായി ജോയ്ആലുക്കാസ്

Sunday 11 May 2025 12:34 AM IST

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി 'ദി ബിഗ് ഗോൾഡ് എക്‌സ്‌ചേഞ്ച് മേള' സംഘടിപ്പിക്കുന്നു. പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ ഗ്രാമിന് 100 രൂപ അധികം ലഭിക്കുന്ന എക്‌സ്‌ചേഞ്ച് മേള ഈ മാസം 25ന് അവസാനിക്കും. ഉപഭോക്താക്കൾക്ക് ജോയ്ആലുക്കാസിന്റെ നൂതന ഫാഷനിലും ഡിസൈനിലുമുള്ള ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരമായാണിത്. പഴയ സ്വർണാഭരണങ്ങൾക്ക് അധിക മൂല്യം നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ആഭരണങ്ങൾ പർച്ചേസ് ചെയ്യാം. ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ നൽകുന്നതിന്റെ ഭാഗമായാണ് ദ ബിഗ് ഗോൾഡ് എക്‌സ്‌ചേഞ്ച് മേള സംഘടിപ്പിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.