സംസ്കൃതം ഈ മണ്ണിന്റെ ഭാഷ: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അർലേക്കർ

Sunday 11 May 2025 12:42 AM IST
തൊ​ണ്ട​യാ​ട് ​ചി​ന്മ​യാ​ഞ്ജ​ലി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​വി​ശ്വ​ ​സം​സ്‌​കൃ​ത​ ​പ്ര​തി​ഷ്ഠാ​നം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​അ​ർ​ലേ​ക്ക​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: സംസ്‌കൃതം ഈ മണ്ണിന്റെ ഭാഷയാണെന്നും ഭാഷാ പ്രചാരണത്തിലൂടെ രാജ്യത്തിന്റെ സ്വത്വമുണര്‍ത്തുകയാണ് സംസ്‌കൃത ഭാരതിയുടെ കടമയെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍. സംസ്‌കൃത ഭാരതിയുടെ കേരള ഘടകമായ വിശ്വസംസ്‌കൃത പ്രതിഷ്ഠാന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയും സംസ്‌കാരവും ഇതിഹാസവുമെല്ലാം സ്വത്വമാണ്. അത് മറന്നാല്‍ പഹല്‍ഗാമുകൾ ആവര്‍ത്തിക്കപ്പെടും. 26 പേരുടെ മരണത്തിലൂടെ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മാഞ്ഞതിനെപ്പറ്റി പറയാത്തവര്‍ യുദ്ധത്തില്‍ നിഷ്‌കളങ്കരായ ജനതയ്ക്ക് ജീവഹാനി സംഭവിക്കുമെന്ന് പറയുന്നു. ഇത്തരം മാനസികാവസ്ഥ മാറേണ്ടതുണ്ട്. രാജ്യം മുഴുവന്‍ ജാഗ്രതയോടെ നില കൊള്ളേണ്ട കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വൈദേശിക ഭാഷ സ്വന്തമാക്കുന്നതില്ല, മറിച്ച് സ്വഭാഷയും സംസ്‌കാരവും ആര്‍ജിക്കുകയാണ് വേണ്ടതെന്നും അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന പട്ടാള ക്കാർക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കൃത ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി സത്യാനന്ത ഭാരതി മുഖ്യപ്രഭാഷണം നടത്തി. വിശ്വസംസ്‌കൃത പ്രതിഷഠാന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ശങ്കരനാരായണന്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ പണ്ഡിത രത്‌ന പുരസ്‌കാരം പ്രൊഫ. കെ.വി വാസുദേവൻ സമര്‍പ്പിച്ചു. ടി.വി ഉണ്ണികൃഷ്ണന്‍, വി.കെ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.