ഇന്ത്യൻ  കളിനറി ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സുകൾ

Sunday 11 May 2025 12:00 AM IST



പാചക കലയിൽ മികച്ച തൊഴിൽ ഉറപ്പുവരുത്തുന്ന തിരുപ്പതി, നോയിഡ എന്നിവിടങ്ങളിലെ ടൂറിസം ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ബി. ബി. എ കളിനറി ആർട്സ് , എം. ബി. എ കളിനറി ആർട്സ് കോഴ്സിന് അപേക്ഷിക്കാം. പ്ലസ് ടുവിന് 45 ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് ബി.ബി.എ ക്കും ബിരുദ ധാരികൾക്ക് എം.ബി.എ പ്രോഗ്രാമിനും അപേക്ഷിക്കാം.മേയ് 25 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മേയ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. www.indianculinaryinstitute.com

അമൃത ബി.സി.എ & ബി.കോം

അമൃത യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ്സിൽ നാലു വർഷ ബി.സി.എ -എ ഐ & ഡാറ്റാ സയൻസ് , സൈബർ സെക്യൂരിറ്റി, ബി.കോം എ.സി.സി.എ, റിസർച്ച് ഇൻ ടാക്സേഷൻ & ഫിനാൻസ്, ഫിൻ ടെക്ക്, ബി. ഡെസ് കമ്മ്യൂണിക്കേഷൻ ഡിസൈൻ , ബി. എസ് സി -വിഷ്വൽ മീഡിയ & കമ്മ്യൂണിക്കേഷൻ, രണ്ടു വർഷ എം.സി.എ - എ.ഐ & ഡാറ്റാ സയൻസ് , സൈബർ സെക്യൂരിറ്റി,എം.എ -മാസ്സ് കമ്മ്യൂണിക്കേഷൻ & ജേണലിസം, വിഷ്വൽ മീഡിയ & കമ്മ്യൂണിക്കേഷൻ, എം.എഫ്.എ അപ്ലൈഡ് ആർട്ട് & അഡ്വെർടൈസിംഗ്, എം. എസ് സി -അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് & ഡാറ്റ സയൻസ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. www.amrita.link/asaskochi, www.amrita.edu

സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ച്ചറിൽ പി.ജി, പി എച്ച്. ഡി പ്രോഗ്രാമുകൾ
ഡൽഹിയിലെ സ്കൂൾ ഒഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ച്ചറിൽ പി എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. ആർക്കിടെക്ച്ചർ, ഫിസിക്കൽ പ്ലാനിംഗ്, ബിൽഡിംഗ് എൻജിനിയറിംഗ് & മാനേജ്‌മന്റ്, ഹോക്‌സിംഗ്, ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ചർ, റീജിയണൽ പ്ലാനിംഗ്, ട്രാസ്പോർട് പ്ലാനിംഗ്, അർബൻ പ്ലാനിംഗ്, എൻവയണ്മെന്റൽ പ്ലാനിംഗ് വകുപ്പുകളാണ് ഡോക്ടറൽ പ്രോഗ്രാം ഓഫർ ചെയ്യുന്നത്.

ബിരുദാനന്തര പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം. ബി ആർക് , ബി പ്ലാനിംഗ് കോഴ്സുകൾക്ക് അഡ്മിഷൻ ജെ.ഇ.ഇ മെയിൻ (പേപ്പർ2 &3) സ്കോറിന്റെ അടിസ്ഥാനത്തിലാണ്. പി എച്ച്. ഡി, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് മേയ് 30 വരെ അപേക്ഷിക്കാം. www.jaappg.admission.nic.in, www.spa.ac.in