കവിതാസമാഹാരം പ്രകാശനം
Sunday 11 May 2025 12:45 AM IST
വടകര: വി.കെ ഷീബയുടെ 'ഒറ്റയ്ക്ക് പൂക്കുന്ന ചില്ലകൾ' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. കൽപ്പറ്റ നാരായണനിൽ നിന്ന് കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂർ പുസ്തകം ഏറ്റുവാങ്ങി. വീരാൻകുട്ടി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ദിനേശൻ പുസ്തകം പരിചയപ്പെടുത്തി. ഡോ. സോമൻ കടലൂർ, രാജൻ ചെറുവാട്ട്, പുറന്തോടത്ത് ഗംഗാധരൻ, കെ സുധ, ഡോ. ശശികുമാർ പുറമേരി, ആർ. ഷിജു, വിജീഷ് ചാത്തോത്ത് പ്രസംഗിച്ചു. വിമീഷ് മണിയൂർ, രാധാകൃഷ്ണൻ എടച്ചേരി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. ചിത്രകാരസംഗമത്തിൽ രമേശ് രഞ്ജനം, ടി.പി ശ്രീധരൻ, പവിത്രൻ ഒതയോത്ത് തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു. ചെന്നൈ സംഗീത അക്കാദമിയിലെ അധ്യാപിക ജി.കൃഷ്ണേന്ദുവിൻ്റെ വീണവാദനവും നടന്നു.