കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
Sunday 11 May 2025 12:48 AM IST
വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുന്നത്തുകര ലക്ഷംവീട് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം നിര്‍വഹിച്ചു. കെ പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മണിയൂര്‍ പഞ്ചായത്ത് അംഗം ജിഷ കുടത്തില്‍, കെ.വി. സത്യൻ, മുഹമ്മദലി പി.ടി.കെ, ടി.എൻ മനോജ്, ടി.രാജൻ,ബാബു, ശങ്കരൻ പി, അബ്ദുൾമജീദ് ഇ.വി, കോട്ടപ്പള്ളി ശ്രീധരൻ എന്നിവര്‍ പ്രസംഗിച്ചു. ഓവര്‍സിയര്‍ അഞ്ജലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് സ്വാഗതവും എം എം ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.