ഫുട്ബോൾ ടൂർണമെന്റ്

Sunday 11 May 2025 12:51 AM IST
ചെറുവാടി മിനി സ്റ്റേഡിയത്തിൽ നടക്കുന്ന

കൊടിയത്തൂർ: ''ലഹരിക്കെതിരെ ഫുട്ബോൾ ലഹരി" എന്ന പേരിൽ കൊടിയത്തൂർ മേഖല സുരക്ഷപെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റും സംയുക്തമായി ചെറുവാടി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പുറായിൽ ബീരാൻ ഹാജി സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ ടൗൺ ടീം മുരിങ്ങമ്പുറായി ഫൈനലിൽ. ഒന്നാം സെമി ഫൈനലിൽ ചാലഞ്ചേഴ്സ് ചെറുവാടിയെയാണ് പരാജയപ്പെടുത്തിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ ടിപൈകോ ചെറുവാടിയും അരുണോദയം കുനിയിലും ഏറ്റുമുട്ടും. സാംസ്കാരികപരിപാടി എം.ടി. റിയാസ് ഉദ്ഘാടനം ചെയ്തു. ഇ. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഷബീർ ചെറുവാടി,നി സാർ കൊളക്കാടൻ,എൻ. രവീന്ദ്രകുമാർ,വി. വി. നൗഷാദ്, കെ.യൂസഫ്,ഷിബിലി കൊളക്കാടൻ, ടി.പി.കബീർ സംബന്ധിച്ചു.