കേരളത്തിന്റെ മാനസികാരോഗ്യം കീഴ്പോട്ട് : ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടി

Sunday 11 May 2025 12:00 AM IST

തൃശൂർ: സംസ്ഥാനത്ത് മാനസിക രോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയിലധികം. 2023ൽ വിവിധ ആശുപത്രികളിലായി 4.18 കോടി പേർ ചികിത്സ തേടിയപ്പോൾ കഴിഞ്ഞ വർഷം 9.17 കോടി പേരാണ് ചികിത്സ തേടിയത്. 16 വയസ് മുതൽ നിരവധി കുട്ടികളാണ് മാനസിക സമ്മർദ്ദവുമായി ഡോക്ടറെ കാണാനെത്തുന്നത്.

കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണവും കൂടി. സംസ്ഥാനത്തെ ജനസംഖ്യയിൽ മാനസികരോഗമുള്ളവരുടെ ശതമാനം നേരത്തെ 14.4 ആയിരുന്നത് 18.4 ശതമാനമായും വർദ്ധിച്ചു. തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ പേർ ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. കൂടുതൽ പേരെത്തിയത് മലപ്പുറത്താണ്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് മാനസിക രോഗാശുപത്രികളുള്ളതെങ്കിലും ഒട്ടുമിക്ക മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ നൽകുന്നുണ്ട്. ഇവിടങ്ങളിൽ കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളില്ല. തൃശൂർ പടിഞ്ഞാറെക്കോട്ട, കുതിരവട്ടം, ഊളംപാറ എന്നിവിടങ്ങളിലാണ് മാനസിക രോഗികളെ ചികിത്സിക്കാനായി ആശുപത്രികളുള്ളത്. വിവിധ സർക്കാർ ആശുപത്രികളിൽ കടുത്ത മാനസിക രോഗവുമായി വരുന്നവരെ കിടത്തി ചികിത്സിക്കാവുന്ന കുറച്ച് കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.

ചികിത്സയ്ക്കെത്തിയവർ

മലപ്പുറം

2023 - 1,45,101 2024 - 1,53,231

തിരുവനന്തപുരം

2023 - 44,876 2024 - 1,28,892

തൃശൂർ

2023 - 36,475 2024 - 98,856

മയക്കുമരുന്നിനും മദ്യപാനത്തിനും അടിമകളായവരിൽ മാനസിക പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിലും പ്രധാനമായും കുടുംബപശ്ചാത്തലവും വിഷാദ രോഗവുമാണ് രോഗത്തിന്റെ പ്രധാന കാരണങ്ങൾ. പാരമ്പര്യമായും വരാം. അണുകുടുംബങ്ങളായതും ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നതും മാനസികമായി തളർത്തും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ മറ്റുള്ളവരുമായി സങ്കടം പങ്കുവയ്ക്കാൻ കഴിയുമെന്നതായിരുന്നു കൂട്ടുകുടുംബത്തിന്റെ പ്രത്യേകത. ഇപ്പോൾ എല്ലാം മനസിലൊതുക്കുകയാണ്. ഇത് മാനസിക രോഗത്തിന് കാരണമാകുന്നു.

ഡോ.ഷൈനി ജോൺ സൈക്യാട്രി വിഭാഗം (എച്ച്.ഒ.ഡി) അമല മെഡിക്കൽ കോളേജ്.

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​വ്യ​ക്തി​ക​ൾ​ക്ക് മാ​ന​സി​ക​ ​പി​ന്തു​ണ​ ​ന​ൽ​കാ​ൻ​ ​കേ​ന്ദ്രം

തൃ​ശൂ​ർ​ ​:​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​വ്യ​ക്തി​ക​ൾ​ ​നേ​രി​ടു​ന്ന​ ​മാ​ന​സി​ക,​ ​ശാ​രീ​രി​ക​ ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്താ​നും​ ​മാ​ന​സി​ക​ ​പി​ന്തു​ണ​ ​ന​ൽ​കാ​നു​മാ​യി​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക്രൈ​സി​സ് ​ഇ​ന്റ​ർ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​തു​റ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ലൈം​ഗി​ക​ ​പീ​ഡ​ന​ങ്ങ​ൾ,​ ​ശാ​രീ​രി​ക​ ​-​ ​മാ​ന​സി​ക​ ​-​ഗാ​ർ​ഹി​ക​ ​അ​തി​ക്ര​മ​ങ്ങ​ൾ,​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​വ്യ​ക്തി​ക​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദം​ ​ല​ഘൂ​ക​രി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​എ​റ​ണാ​കു​ളം​ ​കാ​ക്ക​നാ​ട് ​ഐ.​എം.​ജി​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ ​കേ​ന്ദ്രം​ ​നാ​ളെ​ ​രാ​വി​ലെ​ ​പ​ത്തി​ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​രും​ ​(1800​ 425​ 2147​)​ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​സേ​വ​ന​വും​ ​ഇ​വി​ടെ​ ​ല​ഭി​ക്കും.​ ​പൊ​ലീ​സ്,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പു​ക​ളു​ടെ​ ​ഏ​കോ​പ​ന​വു​മു​ണ്ടാ​കും.​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​വ്യ​ക്തി​ക​ൾ​ ​ത​ന്നെ​യാ​ണ് ​സെ​ന്റ​ർ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ക.​ 24.75​ ​ല​ക്ഷം​ ​ചെ​ല​വ​ഴി​ച്ചാ​ണ് ​കെ​ട്ടി​ട​ ​ന​വീ​ക​ര​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും​ ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​പ​ദ്ധ​തി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ 34​ ​ല​ക്ഷം​ ​രൂ​പ​ ​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.