മെഡി.കോളേജ് തീപിടിത്തം: മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി
കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ രണ്ടുദിവസം തുടർച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കുക, കെട്ടിട നിർമ്മാണത്തിലെ അഴിമതി കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡി. കോളേജിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കെട്ടിട നിർമ്മാണ കരാർ എടുത്ത ഏജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഒരുപാട് പേരുടെ മരണത്തിന് കാരണക്കാരായ ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഫിറോസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, മുസ്ലീ യൂത്ത് ലീഗ് ദേശീയ ഭാരവാഹകളായ സാജിദ് നടുവണ്ണൂർ ആഷിക് ചെലവൂർ, സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ ജില്ലാ ഭാരവാഹികളായ സി ജാഫർ സാദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.