 മുന്നേറ്റം തുടർന്ന് ബലൂചികൾ ക്വറ്റയ്ക്ക് പിന്നാലെ മംഗോചാറും പിടിച്ചു

Sunday 11 May 2025 12:00 AM IST

ഇസ്ലാമാബാദ്: വെടിനിറുത്തൽ തീരുമാനത്തിൽ പാകിസ്ഥാന് ആശ്വസിക്കാം. എന്നാൽ പാകിസ്ഥാനിലെ ബലൂചിസ്ഥാന്റെ മുന്നേറ്റം തുടരുകയാണ്. പാകിസ്ഥാന്റെ വിവിധ ഭാഗങ്ങൾ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ)​ പിടിച്ചടക്കുന്നുവെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ കലാട്ട് ജില്ലയിലെ മംഗോച്ചർ നഗരത്തിന്റെ നിയന്ത്രണവും ബലൂചികൾ പൂർണ്ണമായും ഏറ്റെടുത്തു. ബലൂചിസ്ഥാനിലെ 39 വ്യത്യസ്ത മേഖലകളുടെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം 'ഫത്തേ സ്ക്വാഡ്' ഏറ്റെടുക്കുന്നുവെന്നും കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ബി.എൽ.എ വക്താവ് ജിയാൻഡ് ബലൂച്ച് ഇന്നലെ അറിയിച്ചു. മംഗോച്ചറിൽ ബാലൂചിസ്ഥാൻ പോരാളികൾ അവരുടെ പതാക ഉയർത്തുകയും ചെയ്തു.

അതിനിടെ, ബലൂചിസ്ഥാനിലെ ധാതുസമ്പത്ത് അനധികൃതമായി വേർതിരിച്ചെടുക്കാൻ പുറത്തുള്ളവരെ സഹായിക്കുന്നുവെന്ന് ആരോപണം നേരിടുന്ന സൈനിക വാഹനവ്യൂഹങ്ങളെ ബലൂചികൾ ആക്രമിച്ചു. കൂടാതെ പ്രദേശത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകൾ ഇവർ പിടിച്ചെടുത്തു. ദേശീയ പാതകൾ ഉപരോധിക്കുകയും ചെയ്തു. ഖാസിനായിൽ വച്ച് പാക് പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ പിന്നീട് മോചിപ്പിച്ചു. പാകിസ്ഥാന്റെ സൈനിക താവളങ്ങളിൽ ബാലൂചികൾ ഇപ്പോഴും ആക്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, ബലൂച് വിമതരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൂടി കൊല്ലപ്പെട്ടു.

ഇന്ത്യ-പാക് സംഘർഷം കഴിഞ്ഞ ഒരാഴ്ചയായി കടുത്ത സമയത്താണ് പാകിസ്ഥാൻ സൈന്യത്തിന് നേരെ വൻതോതിൽ ആക്രമണങ്ങൾ ബാലൂചികൾ അഴിച്ചുവിട്ടത്. പ്രധാനമായും പടിഞ്ഞാറൻ പ്രദേശങ്ങളിൽ വിമതർ ശക്തമായ മുന്നേറ്റം നടത്തി. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പാകിസ്ഥാന്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുന്ന വീഡിയോകളും ഇതിനകം പുറത്തുവന്നു. ബി.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്ഥാന് വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബി.എൽ.എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴു സൈനികരെയാണ് അവർ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തിൽ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ ബി.എൽ.എ ക്വറ്റയിൽ ആധിപത്യം സ്ഥാപിച്ചതും.

ഇ​ന്ധ​ന​ക്ഷാ​മം​ ​രൂ​ക്ഷം: പ​ര​ക്കം​ ​പാ​ഞ്ഞ് ​പാ​ക് ​ജ​നത

ഇ​സ്ലാ​മാ​ബാ​ദ്:​ ​വെ​ടി​നി​റു​ത്ത​ൽ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്നെ​ങ്കി​ലും​ ​പാ​ക്-​ ​ഇ​ന്ത്യ​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​ഫ​ല​മെ​ന്നോ​ണം​ ​പാ​കി​സ്ഥാ​നി​ൽ​ ​രൂ​ക്ഷ​മാ​യ​ ​ഇ​ന്ധ​ന​ ​ക്ഷാ​മം​ ​നേ​രി​ടു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ട്.​ ​ഇ​സ്ലാ​മാ​ബാ​ദ് ​ത​ല​സ്ഥാ​ന​ ​മേ​ഖ​ല​യി​ലെ​ ​എ​ല്ലാ​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​സ്റ്റേ​ഷ​നു​ക​ളും​ ​അ​ടു​ത്ത​ 48​ ​മ​ണി​ക്കൂ​ർ​ ​നേ​ര​ത്തേ​ക്ക് ​അ​ട​ച്ചി​ടാ​ൻ​ ​അ​ധി​കൃ​ത​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​പ​മ്പു​ക​ൾ​ ​അ​ട​ച്ചി​ടാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​ഇ​സ്ലാ​മാ​ബാ​ദ് ​ക്യാ​പി​റ്റ​ൽ​ ​ടെ​റി​ട്ട​റി​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ,​ ​ഇ​തി​ന് ​പി​ന്നി​ലു​ള്ള​ ​കാ​ര​ണ​മെ​ന്താ​ണെ​ന്ന് ​അ​ധി​കൃ​ത​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം,​ ​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ത്തെ​യും​ ​ജ​ന​റേ​റ്റ​റു​ക​ളെ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളെ​യും​ ​ഉ​ൾ​പ്പെ​ടെ​ ​ഇ​ത് ​ഗു​രു​ത​ര​മാ​യി​ ​ബാ​ധി​ക്കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​നി​ല​വി​ലു​ള്ള​ ​ക​രു​ത​ൽ​ ​ശേ​ഖ​രം​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​നും​ ​ഇ​ന്ധ​ന​ല​ഭ്യ​ത​യെ​ ​കു​റി​ച്ചു​ള്ള​ ​പ​രി​ഭ്രാ​ന്തി​ ​ഇ​ല്ലാ​താ​ക്കാ​നും​ ​പൂ​ഴ്ത്തി​വ​യ്പ്പ് ​ത​ട​യാ​നും​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​പെ​ട്രോ​ൾ​ ​പ​മ്പു​ക​ൾ​ ​അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്നാ​ണ് ​ഒ​രു​ ​വാ​ദം.​ ​കൂ​ടു​ത​ൽ​ ​നി​യ​ന്ത്രി​ത​മാ​യ​ ​രീ​തി​യി​ലാ​യി​രി​ക്കും​ ​വി​ത​ര​ണം​ ​പു​നഃ​സ്ഥാ​പി​ക്കു​ക​യെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ണ്ട്.

വ്യോ​മാ​തി​ർ​ത്തി തു​റ​ന്നു ഇ​ന്ത്യ​യു​മാ​യി​ ​വെ​ടി​നി​റു​ത്ത​ൽ​ ​ധാ​ര​ണ​യി​ലെ​ത്തി​യ​തി​ന് ​പി​ന്നാ​ലെ​ ​വ്യോ​മാ​തി​ർ​ത്ത് ​തു​റ​ന്ന് ​പാ​കി​സ്ഥാ​ൻ.​ ​പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ന്ത്യ​ ​ക​ടു​ത്ത​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ച​തോ​ടെ​ ​പാ​കി​സ്ഥാ​ൻ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​വ്യോ​മ​മേ​ഖ​ല​ ​അ​ട​ച്ചി​രു​ന്നു.​ ​മ​റു​പ​ടി​യാ​യി​ ​ഇ​ന്ത്യ​യും​ ​വ്യോ​മാ​തി​ർ​ത്തി​ ​അ​ട​ച്ചു​പൂ​ട്ടി.

ഭൂ​ച​ല​ന​വും പാ​കി​സ്ഥാ​നി​ൽ​ ​റി​ക്ട​ർ​ ​സ്കെ​യി​ലി​ൽ​ 4.0​ ​തീ​വ്ര​ത​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ഭൂ​ച​ല​നം​ ​അ​നു​ഭ​വ​പ്പെ​ട്ട​താ​യി​ ​ഇ​ന്ത്യ​യു​ടെ​ ​ദേ​ശീ​യ​ ​ഭൂ​ക​മ്പ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​അ​റി​യി​ച്ചു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ 1.44​ഓ​ടെ​യാ​ണ് ​ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.​ ​നാ​ശ​ന​ഷ്ട​ത്തി​ന്റെ​യും​ ​ആ​ള​പാ​യ​ത്തി​ന്റെ​യോ​ ​ക​ണ​ക്കു​ക​ൾ​ ​ല​ഭ്യ​മാ​യി​ട്ടി​ല്ല.​ ​ബ​ലൂ​ചി​സ്ഥാ​ൻ​ ​മേ​ഖ​ല​യി​ലെ​ ​നോ​ഷ്കി​ക്ക് ​സ​മീ​പ​മാ​ണ് ​ഭൂ​ച​ല​നം.​ ​ഭൂ​നി​ര​പ്പി​ൽ​ ​നി​ന്ന് 10​ ​കി.​മീ​ ​ആ​ഴ​ത്തി​ലാ​ണ് ​പ്ര​ഭ​വ​കേ​ന്ദ്രം.

മ​ല​യാ​ളി​ക​ൾ​ക്ക് യാ​ത്രാ​ ​സൗ​ക​ര്യം ഒ​രു​ക്കി​ ​ഒ​മർ

ന്യൂ​ഡ​ൽ​ഹി​:​ ​സം​ഘ​ർ​ഷ​ ​ബാ​ധി​ത​ ​പ്ര​ദേ​ശ​ത്ത് ​കു​ടു​ങ്ങി​യ​ ​മ​ല​യാ​ളി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നാ​ട്ടി​ലെ​ത്താ​ൻ​ ​സു​ര​ക്ഷ​യും​ ​യാ​ത്രാ​ ​സൗ​ക​ര്യ​വും​ ​ഒ​രു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ജ​മ്മു​ ​കാ​ശ്മീ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​ഒ​മ​ർ​ ​അ​ബ്ദു​ള്ള​യു​മാ​യി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി.​ ​മ​തി​യാ​യ​ ​സു​ര​ക്ഷ​യോ​ടെ​ ​യാ​ത്രാ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​റ​പ്പു​ ​ന​ൽ​കി.​ ​വേ​ണു​ഗോ​പാ​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​റെ​യി​ൽ​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​ഇ​ന്ന​ലെ​ ​പു​റ​പ്പെ​ട്ട​ ​മം​ഗ​ളാ​ ​എ​ക്സ്പ്ര​സി​ൽ​ ​അ​ധി​ക​മാ​യി​ ​സീ​റ്റ് ​അ​നു​വ​ദി​ച്ചു.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​ഇ​തേ​ ​റി​സ​ർ​വേ​ഷ​ൻ​ ​ക്ര​മീ​ക​ര​ണം​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ​എം.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ​ ​സി.​എം.​പി​ ​ക്യാ​മ്പെ​യിൻ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ​ ​സി.​എം.​പി​ ​ക്യാ​മ്പെ​യി​ൻ​ ​ആ​രം​ഭി​ച്ചു.​ ​പാ​ള​യം​ ​ര​ക്ത​സാ​ക്ഷി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​സി.​എം.​പി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​പി.​ജോ​ൺ​ ​ഉ​ത്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​എം.​ആ​ർ.​മ​നോ​ജ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​മു​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​എം.​ആ​ർ.​ത​മ്പാ​ൻ,​ ​ജി​ല്ല​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​പി.​ജി.​മ​ധു,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​അ​ല​ക്സ് ​സാം​ ​ക്രി​സ്മ​സ്,​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​തി​രു​വ​ല്ലം​ ​മോ​ഹ​ന​ൻ,​ ​ര​ണ്ടാം​ചി​റ​ ​മ​ണി​യ​ൻ,​ ​പേ​യാ​ട് ​ജ്യോ​തി,​ ​വി​ശ്വ​നാ​ഥ​ൻ​ ​കേ​ര​ള​ ​മ​ഹി​ളാ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​വി.​ആ​ർ.​സി​നി,​ ​സെ​ക്ര​ട്ട​റി​ ​ച​ന്ദ്ര​വ​ല്ലി,​ ​രേ​ണു​ക​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.