വിദ്യാർത്ഥികൾക്ക് ഉപരിപഠന സാദ്ധ്യത ഉറപ്പാക്കും: മന്ത്രി പ്ളസ് വൺ അപേക്ഷകൾ മേയ് 14 മുതൽ

Sunday 11 May 2025 12:01 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്ളസ് വൺ അപേക്ഷകൾ മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മേയ് 20.

ട്രയൽ അലോട്ട്‌മെന്റ് - മേയ് 24,​ ആദ്യ അലോട്ട്‌മെന്റ് - ജൂൺ 2 രണ്ടാം അലോട്ട്‌മെന്റ് - ജൂൺ 10 മൂന്നാം അലോട്ട്‌മെന്റ് : ജൂൺ 16 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ഒഴിവുകൾ നികത്തി ജൂലായ് 23 ന് പ്രവേശനം അവസാനിപ്പിക്കും.

പരിശോധിച്ച് ഉറപ്പുവരുത്തിയ സീറ്റ്‌മെട്രിക്സ് പ്രകാരമാണ് പ്രവേശനമെന്ന് സ്‌കൂൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. അൺഎയ്ഡഡ് സ്‌കൂളുകളിലെ ഓരോ കോഴ്സിലേയും ഓരോ ബാച്ചിലെയും ആകെ സീറ്റുകളിൽ 40 ശതമാനം മെരിറ്റ് അടിസ്ഥാനത്തിലും 12 ശതമാനം പട്ടികജാതിവിഭാഗത്തിന് മെരിറ്റ് അടിസ്ഥാനത്തിലും എട്ട് ശതമാനം പട്ടികവർഗവിഭാഗത്തിന് മെരിറ്റ് അടിസ്ഥാനത്തിലും പ്രവേശനം ഉറപ്പാക്കണം. 60 ശതമാനം സീറ്റുകളിൽ മെരിറ്റ്,​ സംവരണതത്വം എന്നിവ പാലിക്കേണ്ടത് സ്‌കൂൾഅധികൃതരുടെ ഉത്തരവാദിത്തമാണ്. ബാക്കിയുള്ള 40 ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകൾക്കാണ്. പട്ടികജാതി/പട്ടികവർഗ അപേക്ഷകരില്ലാത്തപക്ഷം ഒഴിവുള്ള സീറ്റുകൾ മെരിറ്റടിസ്ഥാനത്തിൽ നികത്താം. സ്‌കൂൾതലത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് നിർദ്ദിഷ്ട ഷെഡ്യൂൾ അനുസരിച്ച് മാത്രമേ പ്രസിദ്ധീകരിക്കാനും അഡ്മിഷൻ ആരംഭിക്കാനും പാടുള്ളൂ. മുഖ്യഘട്ട പ്രവേശനങ്ങൾ ജൂൺ 10 മുതൽ 17 വരെയും സപ്ലിമെന്ററിഘട്ട പ്രവേശനം ജൂൺ 18 മുതൽ ജൂലായ് 16 വരെയും ആണ്. പ്രവേശനങ്ങളുടെ ഗ്രേഡ് പോയിന്റ് അടക്കമുള്ള വിശദാംശങ്ങൾ സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.

ഉപരിപഠനസാദ്ധ്യത ഉറപ്പാക്കും

എസ്.എസ്.എൽ.സി പരീക്ഷയിൽ യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനസാദ്ധ്യത ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. റാങ്ക് ലിസ്റ്റിൽ എസ്.എസ്.എൽ.സി രജിസ്റ്റർനമ്പർ, വിദ്യാർത്ഥിയുടെ പേര്, ജെൻഡർ ജനനത്തീയതി, കാറ്റഗറി, ഡബ്ല്യൂ.ജി.പി.എ., റാങ്ക് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണം. ഇതിന് വിരുദ്ധമായുള്ള പ്രവേശനങ്ങൾ പുനഃപരിശോധിക്കാനും ആവശ്യമെങ്കിൽ റദ്ദ് ചെയ്യാനും പൊതുവിദ്യാഭ്യാസഡയറക്ടർക്ക് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എ​സ്.​എ​സ്.​എ​ൽ.​സി​ ​വി​ജ​യി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്റെ​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്താം​ക്ലാ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​തു​ട​ർ​പ​ഠ​ന​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​പ്രോ​ഗ്രാം.​ ​സം​സ്ഥാ​ന​ത്തെ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ൽ​ ​മേ​യ് 13​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ഒ​രു​ ​മ​ണി​ ​വ​രെ​യാ​ണ് ആ​ഫ്ട​ർ​ ​ടെ​ൻ​ത് ​ഫോ​ക്ക​സ് ​പോ​യി​ന്റ് ​എ​ന്ന​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​പ്രോ​ഗ്രാം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​സ​മീ​പ​പ്ര​ദേ​ശ​ത്തെ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാം. പ്രോ​ഗ്രാ​മി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​വ​ഴു​ത​ക്കാ​ട് ​കോ​ട്ട​ൺ​ഹി​ൽ​ ​ഗേ​ൾ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ 13​ന് ​രാ​വി​ലെ​ 9.30​ ​ന് ​ന​ട​ക്കും.

ഓർമ്മിക്കാൻ...

എ​ൽ​ ​എ​ൽ.​ബി​ ​ പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ ​പ​ഞ്ച​വ​ത്സ​ര,​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ 19​ന് ​ഉ​ച്ച​യ്ക്ക് 12​വ​രെ​ ​ന​ൽ​കാം.​ പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ ജൂ​ൺ​ ​ഒ​ന്നി​ന് നടക്കും. ഫോ​ൺ​:​-​ 0471​ 2525300,2332120,​ 2338487

കെ​-​മാ​റ്റ് ​പ​രീ​ക്ഷ​ എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​കെ​-​മാ​റ്റ് ​പ​രീ​ക്ഷ​യ്ക്ക് ​ 19​ന് ​ഉ​ച്ച​യ്ക്ക് 12​വ​രെ w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ അപേക്ഷിക്കാം.​ ​പ​രീ​ക്ഷ​ ​മേ​യ് 31​നാണ്.​ ഫോൺ​ ​:0471​ ​–​ 2525300​ ,​ 2332120,​ 2338487

സെറ്റ് അപേക്ഷ

ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് 28 വരെ ഓൺലൈനായി അപേക്ഷിക്കാം.എൽ.ബി.എസ് സെന്ററാണ് പരീക്ഷ നടത്തുന്നത്. ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

എം.​പി.​ഇ.​എ​സ്,ബി.​പി.​എ​ഡ് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം​ ​ല​ക്ഷ്മീ​ബാ​യ് ​നാ​ഷ​ണ​ൽ​ ​കോ​ളേ​ജ് ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​എം.​പി.​ഇ.​എ​സ്,​ ​ബി.​പി.​എ​ഡ് ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ൺ​ 19​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​I​n​c​p​e.​a​c.​i​n.

ബാം​ഗ്ളൂ​ർ​ ​സ്പെ​ഷ്യ​ൽ​ ​സെ​പ്തം​ബ​ർ​ ​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​കൊ​ച്ചു​വേ​ളി​യി​ൽ​ ​നി​ന്ന് ​ബാം​ഗ്ളൂ​ർ​ ​എ​സ്.​എം.​വി.​ടി​ ​വ​രെ​ ​ന​ട​ത്തി​യി​രു​ന്ന​ ​എ.​സി​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​സ​ർ​വ്വീ​സ് ​സെ​പ്തം​ബ​ർ​ ​വ​രെ​ ​നീ​ട്ടി​യ​താ​യി​ ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.​ ​വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ​ ​രാ​ത്രി​ 10​ന് ​ബാം​ഗ്ളൂ​രി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട് ​പി​റ്റേ​ന്ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.​ ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ​ ​ഉ​ച്ച​യ്ക്ക് 2.15​നാ​ണ് ​മ​ട​ക്ക​സ​ർ​വ്വീ​സ്.​ ​പി​റ്റേ​ന്ന് ​രാ​വി​ലെ​ 7.30​ന് ​ബാം​ഗ്ളൂ​രി​ലെ​ത്തും.​ട്രെ​യി​ൻ​ ​ന​മ്പ​ർ​ 06555​/06556.​ര​ണ്ട് ​സെ​ക്ക​ൻ​ഡ് ​എ.​സി​ ​കോ​ച്ചു​ക​ളും​ 16​ ​തേ​ർ​ഡ് ​എ.​സി​ ​കോ​ച്ചു​ക​ളു​മാ​ണു​ള്ള​ത്.​വ​ർ​ക്ക​ല,​കൊ​ല്ലം,​കാ​യം​കു​ളം,​മാ​വേ​ലി​ക്ക​ര,​ചെ​ങ്ങ​ന്നൂ​ർ,​തി​രു​വ​ല്ല,​ച​ങ്ങ​നാ​ശേ​രി,​കോ​ട്ട​യം,​എ​റ​ണാ​കു​ളം​ ​ടൗ​ൺ,​ആ​ലു​വ,​തൃ​ശ്ശൂ​ർ,​പാ​ല​ക്കാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സ്റ്റോ​പ്പു​ണ്ട്.