കാട്ടാനയുടെ ജഡം കണ്ടെത്തി
Sunday 11 May 2025 12:39 AM IST
കോന്നി : കുളത്തുമണ്ണിലെ ജനവാസ മേഖലയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനമേഖലയോട് ചേർന്ന കുളത്തുമണ്ണിലെ ക്ഷേത്രത്തിനു സമീപമുള്ള കൈതച്ചക്ക ഇടവിളയായി കൃഷി ചെയ്തിരിക്കുന്ന റബർ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 20 വയയിൽ താഴെയുള്ള കൊമ്പനാണ് ചരിഞ്ഞത്. തോട്ടത്തിന്റെ അതിർത്തിയിലെ സോളാർ വേലിക്ക് സമീപമാണ് ജഡം കണ്ടെത്തിയത്. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മറവുചെയ്യും.