ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു
Sunday 11 May 2025 12:42 AM IST
റാന്നി : പെരുനാട് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപം തിരികെ കിട്ടാത്തവർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. പണം തിരികെ ലഭിക്കാത്ത 18 പേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിഷേധം ആസൂത്രണം ചെയ്യാനുമാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. പെരുനാട് പഞ്ചായത്തംഗം അരുൺ അനിരുദ്ധൻ സംഗമം ഉദ്ഘാടനം ചെയ്തു. ടി.എസ്.സാനു അദ്ധ്യക്ഷനായി. മഞ്ജു കെ.നായർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.കെ.ശാന്തമ്മ (ചെയർമാൻ), സാനു മാമ്പാറ (വർക്കിംഗ് ചെയർമാൻ), സത്യാനന്ദൻ (കൺവീനർ), കെ.എസ്.ബിജു (ജനറൽ കൺവീനർ), ധന്യ (സെക്രട്ടറി), അബ്‌ദുൾ ഖാദർ (ട്രഷറർ).