റോഡ്  നവീകരിച്ചു

Sunday 11 May 2025 12:26 AM IST

തിരുവല്ല : ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വൈക്കത്തില്ലം - കോച്ചാരിമുക്കം റോഡ് നവീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം മായ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പ്രസന്നകുമാരി, വൈസ് പ്രസിഡന്റ്‌ സൈലേഷ് മങ്ങാട്ട്, അംഗങ്ങളായ ജിജോ ചെറിയാൻ, തോമസ് ബേബി, ഗിരീഷ് കുമാർ, ശ്യാം ഗോപി, ഷേർലി ഫിലിപ്പ്, അസിസ്റ്റന്റ് എൻജി​നീയർ ശ്രീജിത്ത്‌ എന്നിവർ പ്രസംഗിച്ചു. 55 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച റോഡിന്റെ കരാർ ജോലികൾ ഏറ്റെടുത്തത് മോൺസൺ ഐസക്, ബിനോജ് വി.തോമസ് എന്നിവരാണ്.