ക്രൈം മാപ്പിംഗ് റിപ്പോർട്ട്

Sunday 11 May 2025 12:27 AM IST

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തയ്യാറാക്കിയ ക്രൈം മാപ്പിംഗ് റിപ്പോർട്ട് ബുക്കിന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാപ്രസാദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ശാന്തമ്മ ആർ.നായർ, ഷൈജു എം.സി, ശർമ്മിള സുനിൽ, സുഭദ്ര രാജൻ, രമ്യ.കെ.ആർ, ശ്യാമ, അനിമോൾ, കാർത്തിക എന്നിവ പ്രസംഗിച്ചു.