പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം

Sunday 11 May 2025 12:29 AM IST

ചെങ്ങന്നൂർ : ആദി പമ്പയ്ക്കു കുറുകെ ഇടനാടിനെയും കോയിപ്രത്തിനെയും ബന്ധിപ്പിക്കുന്ന ഇടനാട് വഞ്ചി​പ്പോട്ടിൽ കടവ് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ, ആറന്മുള നിയോജമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 8.04 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. യോഗത്തിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും, മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്. ആന്റോ ആന്റണി എന്നിവർ പങ്കെടുക്കും.