വാർഷികവും പുരസ്കാര സമർപ്പണവും
Sunday 11 May 2025 12:30 AM IST
ചെങ്ങന്നൂർ : അമ്മ മലയാളം ചെങ്ങന്നൂർ സാംസ്കാരിക സമിതിയുടെ മൂന്നാമത് വാർഷികവും പുരസ്കാര സമർപ്പണവും 17ന് രാത്രി ഏഴിന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂരാതി പുരസ്കാരം ചലച്ചിത്ര അക്കാദമി ചെയർമാൻ നടൻ പ്രേംകുമാറിനും അമ്മമലയാളം പുരസ്കാരം തബലിസ്റ്റ് ബി.അജീഷ് കുമാറിനും സമ്മാനിക്കും. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. അമ്മമലയാളം പ്രസിഡന്റ് ജെ.അജയൻ അദ്ധ്യക്ഷനാകും.