കൊഹ്‌ലിയും ടെസ്‌റ്റ് നിറുത്താനൊരുങ്ങി അനുനയിപ്പിക്കാൻ ബി.സി.സി.ഐ

Sunday 11 May 2025 1:13 AM IST

മും​ബ​യ്:​ ​രോ​ഹി​ത് ​ശ​ർ​മ്മ​യ്‌​ക്ക് ​പി​ന്നാ​ലെ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​ടെ​സ്റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്നു.​ ​ഇം​ഗ്ല​ണ്ട് ​പ​ര്യ​ട​ന​ത്തി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ചു​ള്ള​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ന്ന​തി​നി​ടെ​ ​കൊ​ഹ്‌​ലി​ ​ബി.​സി.​സി.​ഐ​ ​ഭാ​ര​വാ​ഹി​ക​ളോ​ട ്ടെ​‌​സ്റ്റ് ​ക്രി​ക്ക​റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കാ​ൻ​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ച്ച​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​എ​ന്നാ​ൽ​ ​കൊ​ഹ്‌​ലി​യോ​ട് ​ഇ​പ്പോ​ൾ​ ​വി​ര​മി​ക്ക​രു​തെ​ന്നും​ ​തീ​രു​മാ​നം​ ​പു​ന:​പരി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​ബി.​സി.​സി.​ഐ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ​വി​വ​രം.​ ​ക്യാ​പ്‌​ട​ൻ​ ​ആ​യി​രു​ന്ന​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​ടെ​സ്റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ​കൊ​ഹ്‌​ലി​യും​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ടെ​സ്റ്റ് ​ക​രി​യ​ർ​ ​അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​ബി.​സി.​സി.​ഐ​ ​യെ​ ​അ​റി​യി​ച്ച​ത്.​ ​ലോ​ക​ക​പ്പ് ​ജ​യ​ത്തി​ന് ​പി​ന്നാ​ലെ​ ​ട്വ​ന്റി​-20​ ​ഫോ​ർ​മ​റ്റി​ൽ​ ​നി​ന്നും​ ​രോ​ഹി​തും​ ​കൊ​ഹ്‌​ലി​യും​ ​ഒ​ന്നി​ച്ചാണ ് ​വി​ര​മി​ച്ച​ത്. ജൂ​ൺ​ 20​ ​മു​ത​ലാ​ണ് ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​പു​തി​യ​ ​സീ​സ​ണി​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ ​പ​ര​മ്പ​ര​ ​കൂ​ടി​യാ​ണ് ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര.​ ​രോ​ഹി​തി​ന് ​പി​ന്നാ​ലെ​ ​കൊ​ഹ്‌​ലി​യും​ ​വി​ര​മി​ച്ചാ​ൽ​ ​പ​രി​ച​യ​ ​സ​മ്പ​ത്ത് ​കു​റ​ഞ്ഞ​ ​ബാ​റ്റിം​ഗ് ​നി​ര​യു​മാ​യി​ ​ഇ​ന്ത്യ​യ്ക്ക് ​ക​ളി​ക്കാ​നി​റ​ങ്ങേ​ണ്ടി​വ​രും.​ ​പ്ര​ത്യേ​കി​ച്ച​ ് ​ഇം​ഗ്ല​ണ്ടി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ.​ ​രോ​ഹി​തും​ ​അ​ശ്വി​നും​ ​വി​ര​മി​ക്കു​ക​യും​ ​ചേ​തേ​ശ്വ​ർ​ ​പു​ജാ​ര​യേ​യും​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​യേ​യും​ ​പോ​ലു​ള്ള​ ​താ​ര​ങ്ങ​ൾ​ ​സെ​ല​ക്ഷ​ൻ​ റ​ഡാ​റി​ൽ​ ​ഇ​ല്ല​തി​രി​ക്കു​ക​യും​ ​മു​ഹ​മ്മ​ദ് ​ഷ​മി​യു​ടെ​ ​ഫോം​ ​ച​ർ​ച്ച​യാ​യി​രി​ക്കു​ക​യുംചെ​യ്യു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൊ​ഹ്‌​ലി​ ​ടീ​മി​ലു​ണ്ടാ​കേ​ണ്ട​ത് ​ഇ​ന്ത്യ​ക്ക് ​വ​ള​രെ ​ ​പ്ര​ധാ​ന​മാ​ണ്.​ ​ഇം​ഗ്ല​ണ്ടി​ൽ​ ​മി​ക​ച്ച​ ​റെ​ക്കാ​ഡും​ ​കൊ​ഹ്‌​ലി​ക്കു​ണ്ട്. ഇ​ന്ത്യ​യ്‌​ക്ക് ​തൊ​ട്ട​തെ​ല്ലാം​ ​പി​ഴ​ച്ച​ ​ക​ഴി​ഞ്ഞ​ ​ബോ​ർ​ഡ​ർ​ ​-​ ​ഗാ​വ​സ്ക​ർ​ ​ട്രോ​ഫി​യി​ൽ​ ​ഒ​രു​ ​സെ​‍​ഞ്ച്വ​റി​യൊ​ഴി​ച്ച് ​നി​റു​ത്തി​യാ​ൽ​ ​കൊ​ഹ്‌​ലി​ക്ക് ​യ​ഥാ​ർ​ത്ഥ​ ​മി​ക​വി​ലേ​ക്ക് ​ഉ​യ​രാ​നാ​യി​രു​ന്നി​ല്ല.​ ​അ​തേ​സ​മ​യം​ ​ബോ​ർ​ഡ​ർ​ ​-​ ​ഗാ​വ​സ്ക​ർ​ ​ട്രോ​ഫി​യി​ലെ​ ​മോ​ശം​ ​പ്ര​ക​ട​ന​ത്തെ​ ​തു​ട​‌​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​ക്യാ​പ്ട​ൻ​ ​സ്ഥാ​നം​ ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​കൊ​ഹ്‌​ലി​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ഭാ​വി​ ​മു​ൻ​ ​നി​റു​ത്തി​ ​ബി.​സി.​സി.​ഐ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ഇ​ത് ​സ​മ്മ​തി​ച്ചി​ല്ലെ​ന്ന് ​നേ​ര​ത്തേ​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​