എ.കെ.ആന്റണിയെ പി.സി.വിഷ്ണുനാഥ് സന്ദർശിച്ചു

Sunday 11 May 2025 2:30 AM IST

തിരുവനന്തപുരം:മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ വീട്ടിലെത്തി കണ്ട് നിയുക്ത കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഇന്നലെ രാവിലെ 11 മണിയോടെയാണ് പി.സി.വിഷ്ണുനാഥ് ആന്റണിയുടെ വഴുതക്കാട്ടെ വീട്ടിലെത്തിയത്. 15 മിനിട്ടോളം സംസാരിച്ച ശേഷമാണ് മടങ്ങിയത്. ഹൈക്കമാൻഡിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രവർത്തനവും പ്രകടനവും ഉണ്ടാകണമെന്ന് ആന്റണി വിഷ്ണുനാഥിന് നിർദ്ദേശം നൽകി.

മുതിർന്നയാളിനെ കെ.പി.സി.സി പ്രസിഡന്റാക്കിയും ചെറുപ്പക്കാർക്ക് കൂടുതൽ ചുമതല നൽകിയും പുനഃസംഘടന നടത്തിയതോടെ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമാണ് ഹൈക്കമാൻഡ് നൽകിയതെന്ന് എ.കെ.ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഭരണമാറ്റമുണ്ടാക്കാൻ കോൺഗ്രസിനെ ഒരുക്കിയെടുക്കുകയാണ് ലക്ഷ്യമെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു.