സി.പി.എം സ്വാഗതം ചെയ്തു

Sunday 11 May 2025 2:31 AM IST

ഡൽഹി.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ സി.പി.എം സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ അവരുടെ പുരോഗതിക്കും സമൃദ്ധിക്കും സമാധാനം അർഹിക്കുന്നു. ഭീകരവാദം ഒന്നിനും പരിഹാരമല്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാർഗത്തിൽ ജീവിക്കാൻ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്ക് അവകാശമുണ്ട്. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ശക്തമായ ഇടപെടൽ നടത്തേണ്ടതുണ്ടെന്നും ജനറൽ സെക്രട്ടറി എം.എ.ബേബി പ്രസ്താവനയിൽ അറിയിച്ചു..