കെടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

Sunday 11 May 2025 1:35 AM IST

കൊല്ലം: കൊട്ടാരക്കര സർക്കാർ ഹൈസ്‌കൂൾ, സദാനന്ദപുരം സർക്കാർ ഹൈസ്‌കൂൾ, പുത്തൂർ സർക്കാർ ഹൈസ്‌കൂൾ, വാളകം ആർ.വി.എച്ച്.എസ്, കിഴക്കേകര സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ കഴിഞ്ഞ ജനുവരി 18, 19 തീയതികളിൽ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. കാറ്റഗറി ഒന്ന് 17, കാറ്റഗറി രണ്ട് 19, കാറ്റഗറി മൂന്ന്, നാല് 20 തീയതികളിൽ രാവിലെ 10 മുതൽ നാല് വരെയാണ് പരിശോധന. അസൽ ഹാൾടിക്കറ്റ്, ഹാൾടിക്കറ്റിന്റെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ സഹിതം ഹാജരാകണം. ഫോൺ: 0474 2454763.