സുധാകരനുമുണ്ട് പുതിയ ടീമിൽ: ഷാഫി പറമ്പിൽ
Sunday 11 May 2025 2:34 AM IST
കണ്ണൂർ: കെ.സുധാകരനെയും ഉൾക്കൊള്ളുന്ന പുതിയ ടീമിനെയാണ് പാർട്ടി പ്രഖ്യാപിച്ചതെന്ന് നിയുക്ത കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി. കണ്ണൂർ താളിക്കാവിലെ വീട്ടിൽ കെ.സുധാകരനെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ഒരു ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുകയാണ്. വർക്കിംഗ് കമ്മിറ്റി മെമ്പറാണ് അദ്ദേഹം.പാർട്ടിയുടെ ഏറ്റവും ഉന്നതമായ ബോഡിയാണത്. നേരത്തെ ചുമതല മാറിയിട്ടുള്ള അനേകം കെ.പി.സി.സി പ്രസിഡന്റുമാർക്കൊന്നും അങ്ങനൊരു അവസരം പാർട്ടി കൊടുത്തിട്ടില്ല.ആ പദവിയിലിരിക്കുന്ന അത്രയും സീനിയർ ആയിട്ടുള്ള ഒരാളുടെ അനുഗ്രഹം ഉണ്ടാവുകയെന്നത് തങ്ങളെ പോലുള്ളവർക്ക് ഏറ്റവും വലിയ കരുത്താണ്.അദ്ദേഹത്തെ പാർട്ടി എടുത്തു മാറ്റിയിട്ടില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ഷാഫി പറഞ്ഞു.