ട്രാൻസ്ജെൻഡർ സഹായ കേന്ദ്രം

Monday 12 May 2025 12:13 AM IST

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് കാക്കനാട് പി.എം.ജി ജംഗ്ഷനിൽ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷയാകും. സാമൂഹ്യനീതി ഡയറക്ടർ ഡോ.അരുൺ എസ്. നായർ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഡോ. ആദീല അബ്ദുള്ള, സിനോ സേവി, വി.ഡി. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. ലൈംഗിക-മാനസിക പീഡനങ്ങൾ, ശാരീരിക അതിക്രമങ്ങൾ, തുടങ്ങിയവയിൽ നിന്നുള്ള മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്ന കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും. ട്രാൻസ്ജെൻഡറുകൾക്കാണ് ചുമതല.