ലഹരി വിരുദ്ധ ജനകീയ സഭ

Sunday 11 May 2025 4:49 PM IST

കൊച്ചി: ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് സേവാഭാരതി തുടക്കം കുറിച്ചു. ലഹരി വിരുദ്ധ ജനകീയ സഭ ജില്ലാ കൺവെൻഷനും ജില്ലാ സമിതി രൂപീകരണ യോഗവും ഇന്ന് 5.30ന് എറണാകുളം ബി.ടി.എച്ചിൽ നടക്കും. സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സേവാഭാരതി ജില്ലാ അദ്ധ്യക്ഷൻ അനൂപ് രാജ് അദ്ധ്യക്ഷത വഹിക്കും. സേവാഭാരതി സംസ്ഥാന സെക്രട്ടറിയും ലഹരി വിരുദ്ധ ജനകീയ സഭ സംസ്ഥാന ജനറൽ കൺവീനറുമായ കെ. സുരേഷ് കുമാർ പ്രഭാഷണം നടത്തും.