സ്കൂൾ വാർഷികവും യാത്രയയപ്പും
Monday 12 May 2025 12:02 AM IST
നരിപ്പറ്റ : നരിപ്പറ്റ നോർത്ത് എൽ.പി സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപൻ ടി. പി. വിശ്വനാഥനുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ഷാഫി പറമ്പിൽ എം. പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സജിത സുധാകരൻ, ടി. സുധീർ, സി. കെ. നാണു, കെ പ്രമുലേഷ് , കെ. എം ഹമീദ്, വിനോദൻ ഒ. ഷൈജ , കെ .കെ രവീന്ദ്രൻ , ടി. പി. മുത്തു കോയ തങ്ങൾ, അഞ്ജലി മനോജ്, ടി. പി. വിശ്വനാഥൻ, അനീഷ് ഒ എന്നിവർ പ്രസംഗിച്ചു.